ആലുവ: കോടതിയിൽ വിചാരണയ്ക്ക് ഹാജരാകാതെ മുങ്ങിയ പ്രതിയെ ആലുവ പൊലീസ് അറസ്റ്റുചെയ്തു. പെരുമ്പാവൂർ വല്ലം സ്രാംപ്രിക്കൽ സലിമിനെയാണ് (48) അറസ്റ്റുചെയ്തത്.
2014ൽ ആലുവയിൽനിന്നും ആറുലക്ഷം രൂപയുടെ വാഹനം സി.സി അടക്കാമെന്ന വ്യവസ്ഥയിൽ വാങ്ങിയശേഷം ലംഘിച്ചതിനാണ് കേസ്. അറസ്റ്റിലായി ജാമ്യം ലഭിച്ച ഇയാൾ പിന്നീട് കോടതി നടപടിക്ക് ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. ലോംഗ് പെൻഡിംഗ് കേസിലെ പ്രതികളെക്കുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കാൻ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് സബ് ഡിവിഷനുകളിലേക്ക് നിർദേശം നൽകിയിരുന്നു. എസ്.എച്ച്.ഒ പി.എസ്. രാജേഷ്, എസ്.ഐ ബിനു തോമസ്, എസ്.സി.പി.ഒ മാരായ ഷിഹാബ്,ടി.എസ്. സന്ദീപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.