അങ്കമാലി: നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകൾക്ക് 1 കോടി 10 ലക്ഷം രൂപ അനുവദിച്ചതായി റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. മഞ്ഞപ്ര വടക്കുംഭാഗം എടക്കുന്ന് റോഡ്(25 ലക്ഷം), മഞ്ഞപ്ര ചുള്ളി റോഡ് (45 ലക്ഷം), കിടങ്ങൂർ ബേത്‌ലെഹേം റോഡ് (25 ലക്ഷം), കറുകുറ്റി മൂഴിക്കുളം പീച്ചാനിക്കാട് റോഡ് (15 ലക്ഷം) എന്നിവയാണ് തുക അനുവദിക്കുന്ന റോഡുകൾ.