കോലഞ്ചേരി: വരിക്കോലി കുഴിക്കാട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ജനകീയ സമരവും റോഡ് ഉപരോധവും നടത്തി. വരിക്കോലി മുല്ലേപ്പടി ജംഗ്ഷനിലായിരുന്നു സമരം.പുത്തൻകുരിശ് പഞ്ചായത്തംഗം മഞ്ജു വിജയധരൻ, ബ്ലോക്ക് മെമ്പർ ഓമന, വരിക്കോലി ടൗൺ റസിഡന്റ്‌സ് വൈസ് പ്രസിഡന്റ് ഓമന ചെറിയാൻ, വിനിത പീ​റ്റർ എന്നിവർ സംസാരിച്ചു.