കൊച്ചി: നടൻ ആസിഫ് അലിയുടെ ജന്മദിനത്തിൽ ഡൈ ഹാർഡ് ആസിഫലി ഫാൻസ് ഗേൾസ് കൂട്ടായ്‌മ മാസ്‌കുകൾ വിതരണം ചെയ്തു. ഫോർട്ടുകൊച്ചിയിലെ വീഥികളിൽ ആസിഫ് അലിയുടെ പുതിയ സിനിമയുടെ പേരെഴുതിയ മാസ്‌കുകളാണ് നൽകിയത്. മാസ്‌ക് വിതരണത്തിന് ഫോർട്ടുകൊച്ചിയിൽ നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് ഓൾ കേരളാ ആസിഫ് അലി ഫാൻസ് അസോസിയേഷൻ സെക്രട്ടറി സാൻ കുര്യൻ പറഞ്ഞു.