കൊച്ചി: കൊച്ചി കോർപ്പറേഷന്റെ ഭൂമി അനധികൃതമായി കൈയേറിയതായി പരാതി. 67ാം ഡിവിഷനിൽ ടി.ഡി.റോഡും കോൺവെന്റ് ജംഗ്ഷനും ചേരുന്ന ഭാഗത്താണ് കൈയേറ്റം. അരസെന്റു സ്ഥലവും കാനയുമടക്കം അനധികൃതമായി കൈയേറി കെട്ടിടം നിർമ്മിച്ചുവെന്നാണ് ആക്ഷേപം. റോഡിന് വീതിയില്ലാത്തതിനാൽ ഈ ഭാഗത്ത് ഗതാഗതകുരുക്ക് നിത്യസംഭവമാണ്.വഴിയാത്രക്കാരും ബുദ്ധിമുട്ടിലാണ്.അതിനിടെ കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡ് ( സി.എസ്.എം.എൽ ) കാന നിർമ്മാണം ആരംഭിച്ചതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. നിലവിലെ കാന പൊളിച്ച് വീണ്ടും റോഡിലേക്കിറക്കി കാന നിർമ്മിക്കുകയാണെന്ന ആക്ഷേപവുമായി ഡി.വൈ.എഫ്.ഐ ഉൾപ്പെടെ രംഗത്തെത്തിയതോടെ സി.എസ്.എം.എൽ ഇന്നലെ മുതൽ പണി നിർത്തിവച്ചു.