കോതമംഗലം: തൃക്കാരിയൂർ വില്ലേജിൽ നിയമ തടസങ്ങളിൽപ്പെട്ട് വർഷങ്ങളായി വലയുകയായിരുന്ന പിണ്ടിമന അയിരൂർ പാടം സ്വദേശി പൂവാലാമറ്റം അയ്യപ്പനും കുടുംബത്തിനും ആന്റണി ജോൺ എം.എൽ.എ വീട്ടിലെത്തി പട്ടയം കൈമാറി. മൂന്ന് പതിറ്റാണ്ടിലേറെയായി കരമടയ്ക്കാൻ നിർവാഹമില്ലാതെ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കാതെയുള്ള കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. പട്ടയം കൈമാറിയ ചടങ്ങിൽ ജില്ലാ കളക്ടർ എസ് സുഹാസ് ,തഹസിൽദാർ റെച്ചൽ കെ.വർഗീസ്, വാർഡ് മെമ്പർ എസ് എം അലിയാർ, വിലേജ് ഓഫീസർ പി.എം.റഹിം തുടങ്ങിയവർ സന്നിഹിതരായി.