പള്ളുരുത്തി: അഴകിയകാവ് ഭഗവതി ക്ഷേത്രത്തിലെ പാട്ട്താലപ്പൊലി ഇന്ന് സമാപിക്കും.രാവിലെ താലം വരവ് തുടർന്ന് പുഷ്പാഭിഷേകം. വൈകിട്ട് 4ന് പകൽപ്പൂരം. ഗജവീരൻ പുതുപ്പള്ളി കേശവൻ ഭഗവതിയുടെ തിടമ്പേറ്റും. 5 ന് ഭഗവതിക്ക് പൊലീസിന്റെ നേതൃത്വത്തിൽ ഗാർഡ് ഒഫ് ഓണർ നൽകും. രാത്രി 9 ന് സംഗീതാഞ്ജലി. 11 ന് പഴയന്നൂർ ഭഗവതിയെ എതിരേൽപ്പ്.