കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് അവകാശ സംരക്ഷണ മാർച്ച് നടത്തും. കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപത്തു നിന്നും ആരംഭിക്കുന്ന അവകാശ സംരക്ഷണ മാർച്ച് മുനിസിപ്പൽ ജംഗ്ഷനിൽ സമാപിക്കും. തുടർന്ന് നടക്കുന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ സമൂഹ്യ സംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് എന്റെ നാട് ചെയർമാർ ഷിബു തെക്കുംപുറം അറിയിച്ചു.