ഏലൂർ: അൻപതാമത് പപ്പൻ സ്മാരക വോളിബാൾ ചാമ്പ്യൻഷിപ്പ് പാതാളം ഗവ. ഹൈസ്കൂളിൽ ഇന്ന് ആരംഭിക്കും. ഏലൂർ നഗരസഭയും എറണാകുളം ജില്ലാ വോളിബാൾ അസോസിയഷനും സംയുക്തമായാണ് മത്സരം നടത്തുന്നത്. 5, 6, 7, തീയതികളിൽ നടക്കുന്ന മത്സരം സീനിയർ പുരുഷ / വനിത ചാമ്പ്യൻഷിപ്പിനു വേണ്ടിയാണ്. ഉദ്ഘാടന, സമാപനച്ചടങ്ങിൽ പ്രമുഖർ പങ്കെടുക്കും.