pt-vargaese
വൈദ്യുതി ജീവനക്കാരുടെ അങ്കമാലിയിൽ നടന്ന ധർണ സി.പി.എം ജില്ലാ കമ്മിറ്റിയംഗം പി. ജെ. വർഗീസ് ഉദ്ഘാടനം ചെയുന്നു

അങ്കമാലി: വൈദ്യുതി മേഖല സ്വകാര്യവത്കരിക്കുന്ന കേന്ദ്ര സർക്കാർ കൊണ്ട് വരുന്ന വൈദ്യുതി നിയമ ഭേദഗതി ബിൽ 2020 പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ പണിമുടക്കും ധർണയും നടത്തി. രാജ്യത്തെ വൈദ്യുതി ജീവനകാരുടെ സംയുക്ത സമര സംഘടനയായ നാഷണൽ കോ ഓർഡിനേഷൻ കമ്മിറ്റി ഒഫ് ഇലക്‌ട്രിസിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്‌സ്ന്റെ നേതൃത്വത്തിലായിരുന്നു സമരം. അങ്കമാലിയിൽ നടന്ന ധർണ സി.പി.എം ജില്ലാ കമ്മിറ്റിയംഗം പി.ജെ.വർഗീസ് ഉദ്ഘാടനം ചെയ്തു.എ.എം. വിനോദ് അദ്ധ്യക്ഷത വഹിച്ചു. ഹരിപ്രസാദ് നാരായണൻ,ജീമോൻ കുര്യൻ, ലോനപ്പൻ മാടശ്ശേരി, എൻ.എ.വർഗീസ് ,കെ.ഡി. ഫിലിപ്പച്ചൻ , ജോബി. കെ. കെ എന്നിവർ പ്രസംഗിച്ചു.