 
പള്ളുരുത്തി: വൈദ്യുതി മേഖലയുടെ സ്വകാര്യവത്കരണനീക്കം പൂർണമായും ഉപേക്ഷിക്കുക, വയറിംഗ് തൊഴിലാളികളെ വഴിയാധാരമാക്കുന്ന വൈദ്യുതി മന്ത്രാലയത്തിന്റെ പുത്തൻ കരടുനിർദേശം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇലക്ട്രിക്കൽ വയറിംഗ് തൊഴിലാളികൾ പ്രതിഷേധസമരം നടത്തി.തോപ്പുംപടി ബി.എസ്.എൻ.എൽ ഓഫീസിന് മുൻവശം നടത്തിയ സമരം മത്സ്യത്തൊഴിലാളി ഫെഡറേഷൻ വൈസ് പ്രസിഡന്റ് കെ.ജെ.ആന്റണി ഉദ്ഘാടനം ചെയ്തു. എം.ടി. റാഫേൽ, സംസ്ഥാന കമ്മറ്റിഅംഗം രാജപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.