പെരുമ്പാവൂർ: മഹിളാ കോൺഗ്രസ് പ്രവർത്തക അല്ലപ്ര പുതുശേരി വീട്ടിൽ പരേതനായ രാധാകൃഷ്ണന്റെ ഭാര്യ പ്രസന്ന രാധാകൃഷ്ണൻ (67) നിര്യാതയായി. മഹിളാ കോൺഗ്രസ് സംസ്ഥാന സമിതിയംഗം, മുൻ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, എൻ.എസ്.എസ് അല്ലപ്ര കരയോഗം അംഗം, താലൂക്ക് യൂണിയൻ പ്രതിനിധി അംഗവുമായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: സന്തോഷ്, സുഭാഷ്. മരുമക്കൾ: ജ്യോതി, ശ്രീജ. സംസ്‌കാരം നടത്തി.