കൊച്ചി: രണ്ടുപൊതുമേഖലാ ബാങ്കുകളും ഒരു ഇൻഷൂറൻസ് കമ്പനിയും സ്വകാര്യവത്കരിക്കുന്നതിന് കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള തീരുമാനം പിൻവലിക്കണമെന്ന് എ.ഐ.ബി.ഇ.എ. ജില്ലാ ചെയർമാൻ പി. രാജൻ ആവശ്യപ്പെട്ടു.
ലയന നീക്കത്തിനെതിരെ ബാങ്കിംഗ് മേഖലയിലെ സംഘടനകളുടെ ഐക്യവേദി യു.എഫ്.ബി.യു. ജില്ലയിൽ നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 9ന് യു.എഫ്.ബി.യു കേന്ദ്ര കമ്മിറ്റി ചേർന്ന് ഭാവി പ്രക്ഷോഭങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.ബി.ഇ.എ. ജില്ലാ സെക്രട്ടറി പി.ആർ. സുരേഷ്, എ.ഐ.ബി.ഒ.സി. ജില്ലാ പ്രസിഡന്റ് സുരീന്ദർ, എൻ.സി.ബി.ഇ ജില്ലാ സെക്രട്ടറി കെ.പി. രാജീവ്, എസ്.എസ്. അനിൽ , നരസിംഹ പ്രഭു എന്നിവർ പ്രസംഗിച്ചു. കെ.സി സാജു, കൃഷ്ണകുമാർ, സന്ദീപ് നാരായണൻ, വെങ്കിടകൃഷ്ണൻ, കലാധരൻ, ബി കെ.എസ്. രമ, വൈസ് ചെയർമാർ സുശീൽ കുമാർ എന്നിവർ നേതൃത്വം നൽകി.