കൊച്ചി: ദേശീയ തലത്തിൽ മികച്ച സ്‌റ്റേറ്റ് ബ്രാഞ്ച് ഉൾപ്പടെ പതിമൂന്ന് അവാർഡുകൾ അക്കാഡമി ഒഫ് പീഡിയാട്രിക്‌സ് കേരള (ഐ. എ.പി) കേരള കരസ്ഥമാക്കി. ഐ. എ.പി നൂറ്റി നാല്പത് ബ്രാഞ്ചുകളിൽ നിന്നായി പതിനാല് വിഭാഗങ്ങളിലാണ് കേരളത്തിന്റെ നേട്ടം. ഐ എ പി കേരളത്തിന്റെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ദേശീയ അവാർഡുകൾ. ഈ മാസം ആറിന് മുംബയിൽ വച്ച് നടക്കുന്ന ചടങ്ങിൽ ഐ.എ.പി ദേശീയ പ്രസിഡന്റിൽ നിന്നും കേരള ബ്രാഞ്ച് പ്രസിഡന്റ് ഡോ. എം നാരായൺ , സെക്രട്ടറി ഡോ. ബാലചന്ദർ, ട്രഷറർ ഡോ. കൃഷ്ണ മോഹൻ എന്നിവർ ചേർന്ന് അവാർഡുകൾ സ്വീകരിക്കും.