nagarasabha
കേരള സ്റ്റേറ്റ് മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷന്റെനേതൃത്വത്തിൽ മൂവാറ്റുപുഴ നഗരസഭക്ക് മുന്നിൽ നടത്തിയ സമരം ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ.എ. നവാസ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: നഗരസഭയിലെ ശുചികരണ വിഭാഗം തൊഴിലാളികളുടെ ശമ്പളവും പെൻഷനും മറ്റ് ആനൂകൂല്യങ്ങളും ഉടൻ വർദ്ധിപ്പിക്കണ മെന്നാവശ്യപ്പെട്ടുകൊണ്ട് കേരള സ്റ്റേറ്റ് മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി നഗരസഭകൾക്ക് മുമ്പിൽ പ്രതിഷേധസംഗമം നടത്തി . മൂവാറ്റുപുഴ നഗരസഭക്ക് മുന്നിൽ നടന്ന സമരം ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും എ.ഐ.ടി.യു.സി. സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗവുമായ കെ.എ. നവാസ് ഉദ്ഘാടനം ചെയ്തു. സി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വി.രാധകൃഷ്ണൻ , ഫൗസിയ ആലി , മീരാകൃഷ്ണൻ , മുൻ കൗൺസിലർമാരായ കെ.ബി. ബിനിഷ് കുമാർ, പി.വൈ. നൂറുദ്ദീൻ, സി.എ. ഇഖ്ബാൽ, പി.എം. ബഷീർ, കെ.കെ. സന്തോഷ്, മനോജ് ടി.വി , ഗോമതി ,കെ.പി. കൃഷ് ണൻകുട്ടി, പി. ചന്ദ്രൻ, ടി.എ. റാഫിയ, കെ.പി.ലക്ഷമിക്കുട്ടി എന്നിവർ സംസാരിച്ചു.