
തൃക്കാക്കര : തൃക്കാക്കര നഗരസഭ പ്രദേശത്തെ ആരോഗ്യ പ്രവർത്തകർ കൊവിഡ് വാക്സിൻ സ്വീകരിച്ചു. കാക്കനാട് ഹെൽത്ത് സെന്ററിലായിരുന്നു ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ സ്വീകരിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നത്. തൃക്കാക്കര നഗരസഭയിലെ നാല്പത്തി മൂന്ന് വാർഡിലെയും ആശാവർക്കർമാർ,നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ,അങ്കണവാടി ടീച്ചർമാർ,ഹെൽപ്പർമാർ,ഡോക്ടർമാർ,മറ്റ് ആശുപത്രി ജീനവാക്കാർ എന്നിവരാണ് ഇന്നലെ വാക്സിൻ സ്വീകരിച്ചത്.മെഡിക്കൽ ഓഫീസർ ധന്യയുടെ നേതൃത്വത്തിലാണ് പ്രതിരോധ മരുന്ന് വിതരണം ചെയ്തത്.
അർബൻ പ്രാഥമിക ആരോഗ്യ കേന്ദ്രം കെന്നഡി മുക്ക്,തൃക്കാക്കര,കാക്കനാട് കുടുംബ ആരോഗ്യ കേന്ദ്രം കാക്കനാട് എന്നിവിടങ്ങളിലെ ആരോഗ്യ പ്രവർത്തകർ വാക്സിൻ സ്വീകരിച്ചു.