
കൊച്ചി: ഒാർത്തഡോക്‌സ് - യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കംമൂലം മൃതദേഹം സെമിത്തേരിയിൽ സംസ്കരിക്കുന്നതു തടസപ്പെടാതിരിക്കാൻ സർക്കാർ കൊണ്ടുവന്ന നിയമത്തിനെതിരെ മലങ്കര ഒാർത്തഡോക്സ് വിഭാഗം നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. യാക്കോബായ വിഭാഗത്തിലെ ഇടവാകംഗങ്ങൾ മരിച്ചാൽ സഭാതർക്കം കണക്കിലെടുക്കാതെ സെമിത്തേരിയിൽ സംസ്കരിക്കാൻ അവകാശം നൽകുന്ന കേരള ക്രിസ്ത്യൻ സെമിത്തേരി നിയമം 2020ലെ സുപ്രീംകോടതി വിധിക്കു കടകവിരുദ്ധമാണെന്നാണ് ഹർജിയിലെ വാദം.