viswajyoth-1
ഓൾ കേരള പി.ടി.എ.ക്രിക്കറ്റ് ടൂർണമെന്റ് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി എഡ്‌വിൻ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി:അങ്കമാലി വിശ്വജ്യോതി പാരന്റ്‌സ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ചിട്ടുള്ള ഓൾ കേരള പി.ടി.എ.ക്രിക്കറ്റ് ടൂർണമെന്റ്
തുടങ്ങി.ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി എഡ്‌വിൻ ജോസഫ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.അങ്കമാലി വിശ്വജ്യോതി സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ജോഷി കൂട്ടുങ്ങൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ,കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധി ജസ്റ്റിൻ പി.ആൻഡ്രൂസ്,ടൂർണമെന്റ് കമ്മിറ്റി കൺവീനർ ബോബി പോൾ,ജോയിന്റ് കൺവീനർ രഞ്ജിത്ത് ബേബി എന്നിവർ പ്രസംഗിച്ചു.