
കൊച്ചി: പ്രീമിയം സ്‌കൂട്ടർ ശ്രേണിയിൽ ഏപ്രീലിയയുടെ പുത്തൻ മോഡലായ എസ്.എക്‌സ്.ആർ 160 കേരള വിപണിയിലെത്തി. കൊച്ചിയിൽ നടന്ന ചടങ്ങിൽ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഡീഗോ ഗ്രാഫി, സെയിൽസ് വിഭാഗം വൈസ് പ്രസിഡന്റ് സുധാൻഷു അഗർവാൾ എന്നിവർ പുത്തൻ മോഡൽ പുറത്തിറക്കി. ഇന്ത്യൻ റോഡുകളിൽ മികച്ച യാത്രാനുഭവം സമ്മാനിക്കുന്ന രീതിയിലാണ് വാഹനത്തിന്റെ രൂപകല്പന.
സിംഗിൾ - സിലിണ്ടർ, 4 സ്ട്രോക്ക്, എയർ-കൂൾഡ് എൻജിനാണുള്ളത്. 3 വാൽവ് ഫ്യൂവൽ ഇൻജക്ഷൻ, ക്ലീൻ എമിഷൻ എൻജിൻ സാങ്കേതികവിദ്യ, 11 പി.എസ് കരുത്ത് എന്നിവയും മികവുകളാണ്. തികഞ്ഞ ചാരുത, മികച്ച പ്രകടനക്ഷമത, ഉയർന്ന യാത്രാസുഖം എന്നിവ സമാനതകളില്ലാത്തവയാണെന്ന് കമ്പനി പറയുന്നു.
സ്പീഡ് ഇൻഡിക്കേറ്റർ, ആർ.പി.എം മീറ്റർ, മൈലേജ് ഇൻഡിക്കേറ്റർ, ആവറേജ് സ്പീഡ്, ടോപ് സ്പീഡ് ഡിസ്‌പ്ലേ, ഫ്യൂവൽ ഇൻഡിക്കേഷൻ, എ.ബി.എസ്. ഇൻഡിക്കേറ്റർ, എൻജിൻ മാൽഫക്ഷൻ ഇൻഡിക്കേറ്റർ എന്നിവ ഡിജിറ്റലൈസ് ചെയ്തിരിക്കുന്നു. മൊബൈൽഫോൺ കണക്ട് ചെയ്യാനുള്ള സംവിധാനവും സെക്യൂരിറ്റി അലാറവുമുണ്ട്. എ.ബി.എസ്., കാലിപ്പർ ഹൈഡ്രോളിക് ബ്രേക്ക് എന്നിവ അതിശക്തമായ ബ്രേക്കിംഗ് നൽകും.
ഗ്ലോസി റെഡ്, മാറ്റ് ബ്ലു, ഗ്ലോസി വൈറ്റ്, മാറ്റ് ബ്ലാക്ക് എന്നി കളറുകളിൽ ലഭ്യമാണ്. 1,29,902 രൂപയാണ് കേരളത്തിലെ എക്‌സ്ഷോറും വില. ബുക്കിംഗ് തുടങ്ങി.