police

കളമശേരി: കളമശേരി പൊലീസ് ഹൗസിംഗ് കോപ്ലക്സിൽ നിർമ്മാണത്തിനിടെ വാർക്കത്തട്ട് ഇടി‌ഞ്ഞ് വീണ് ഒരാൾക്ക് പരിക്കേറ്റു. ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. കാര്യമായി പരിക്കേറ്റിരുന്നില്ല. ഇയാളെ വൈകിട്ടോടെ ഡിസ്ചാ‌ജ് ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. തൊഴിലാളികൾ കുറവായിരുന്നതിനാൽ വലിയ അപകടമാണ് ഒഴിഞ്ഞത്. ജില്ലാ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്ക് താമസിക്കാനാണ് കെട്ടിടം നിർമ്മിക്കുന്നത്. 90ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിട്ടുള്ളത്. കളമശേരി പൊലീസ് സ്റ്റേഷന്റെ പുറകിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ എ.ബി ,സി എന്നിങ്ങനെ മൂന്നു ബ്ലോക്കുകളായാണ് ക്വാർട്ടേഴ്സുകൾ പണിയുന്നത്. അതേസമയം നേരത്തെ നിർമ്മിച്ച കെട്ടിടങ്ങളിലും അപാകതകൾ ഉള്ളതായി ആരോപണം ഉയർന്നിട്ടുണ്ട്.