a
കാർഷിക കർമ്മ സേനാംഗങ്ങളെ മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി പി അവറാച്ചന്റെ നേതൃത്വത്തിൽ ആദരിക്കുന്നു

കുറുപ്പംപടി: മണ്ണുത്തി കാർഷിക സർവ്വകലാശാലയിൽ നിന്ന് കൃഷിയിലും യന്ത്രവത്ക്കരണ കൃഷിരീതിയിലും വിദഗ്ദ്ധ പരിശീലനം നേടിയ കാർഷിക കർമ്മ സേനാംഗങ്ങളെ മുടക്കുഴ പഞ്ചായത്ത് കമ്മിറ്റിയും കൃഷി വകുപ്പും ചേർന്ന് ആദരവും സ്വീകരണവും നൽകി. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു.റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു.കെ.ജെ. മാത്യു,ജോസ് .എ.പോൾ, വൽസ വേലായുധൻ, സോമി ബിജു, ഡോളി ബാബു,അനാമിക ശിവൻ,വിപിൻ പരമേശ്വരൻ, രജിത ജയ്മോൻ,പി.എസ്.സുനിത്ത്, കൃഷി ഓഫീസർ ഹാജിറ,സെക്രട്ടറി അതിഥി ദേവി, ജോളി .കെ .ജോസ്, രാജേഷ് ,അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.