voly
എറണാകുളം ജില്ലാ നോർത്ത് സോൺ വോളിബാൾ ചാമ്പ്യൻഷിപ്പിൽ അങ്കമാലി ഡിസ്റ്റ് ടീമിന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സെബി കിടങ്ങേൻ ട്രോഫി നൽകുന്നു

അങ്കമാലി: എറണാകുളം ജില്ലാ നോർത്ത് സോൺ വോളിബാൾ ചാമ്പ്യൻഷിപ്പിൽ അങ്കമാലി ഡിസ്റ്റ് ജേതാക്കളായി.മലയാറ്റൂർ സെന്റ് തോമസ് ഹൈസ്‌കൂളിൽ വച്ചു നടന്ന ടൂർണമെന്റിൽ ജേതാക്കളായ അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റിയട്ട് ഒഫ് സയൻസ് ആൻഡ്ടെക്‌നോളജിയിലെ (ഡിസ്റ്റ്) വോളിബാൾ ടീമിനു മലയാറ്റൂർ നീലീശ്യരം പഞ്ചായത്ത് പ്രസിഡന്റ് സിബി കിടങ്ങൂർ ട്രോഫി നൽകി.ചടങ്ങിൽ ഡിസ്റ്റ് വോളിബാൾ ടീം കോച്ച് കെ. ഡി. തോമസ്, വാർഡ് മെമ്പർ സേവ്യർ വടക്കാഞ്ചേരി, കേരള വോളിബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.പി. തോമസ് എന്നിവർ സംബന്ധിച്ചു.