കൊച്ചി: ജലവിഭവ വകുപ്പ് കോണോത്തു പുഴയുടെ കുറുകെ നിർമ്മിക്കുന്ന റഗുലേറ്ററിന്റെ നിർമ്മാണോദ്ഘാടനം നാളെ നടക്കും. കിഫ്ബിയിൽ ഉൾപ്പെടുത്തി 25.76 കോടി രൂപ മുടക്കിയാണ് നിർമ്മാണം.63 മീറ്ററർ നീളംം വരുന്ന റഗുലേറ്ററിൽ 9 മീറ്റ്റർ വീതം നീളമുള്ള 3 ഇലക്ട്രിക്കൽ ഷട്ടറുകളും 6 മീറ്റർ നീളത്തിൽ ലോക്കും ഉണ്ടാകും. 1000 ഹെക്ടർ കൃഷിയിടത്തേക്ക് ജലസേചന സൗകര്യത്തിനൊപ്പം പ്രദേശത്തെെ ശുദ്ധജല ലഭ്യത കൂട്ടാനും പദ്ധതിക്ക് ഉപകരിക്കും. രാവിലെ 10.30 ന് നടക്കുന്ന ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവഹിക്കും.അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.