cherai-kathinashicha-baji
ചെറായിൽ തീ പിടിച്ച് നശിച്ച ബജിക്കട

വൈപ്പിൻ: ചെറായി ഗൗരീശ്വരം ബസ് സ്റ്റോപ്പിനടുത്ത് ബജിക്കട കത്തിനശിച്ചു. ചെറായി കണ്ണാത്തുശ്ശേരി ഷൺമുഖൻ മകൻ മനോജിന്റെ കടയാണ് കത്തിനശിച്ചത്. വ്യാഴാഴ്ച പകൽ രണ്ടരയോടെയാണ് തീ പിടിച്ചത്. പലഹാരങ്ങൾ ഉണ്ടാക്കുന്നതിനിടെ ഗ്യാസ് സിലിണ്ടറിന്റെ ടോപ്പ് തെറിച്ച് തീപടർന്നുവെന്ന് കരുതുന്നു. തീപിടിച്ച് കടയുടെ ടിൻഷീറ്റ് മേൽകൂര പൂർണമായും കത്തിനശിച്ചു. തൊട്ടരികിലുള്ള എസ്.എൻ.ഡി.പി. ശാഖ ഓഫീസിന്റെ ജനലുകൾ കത്തി. തീയും പുകയും പടർന്ന് ഓഫീസ് അലംകോലമായി .സംസ്ഥാനപാതയ്ക്കരികിലെ നെറ്റ് വർക്ക് കേബിളുകളും മറ്റും കത്തിനശിച്ചു. തീ പിടിച്ച ഉടൻതന്നെ കടയുടമ പുറത്ത് ചാടിയതിനാൽ പരിക്കേറ്റില്ല. ഓടിക്കൂടിയ നാട്ടുകാരും സമീപത്തെ വ്യാപാരികളും മറ്റു ഡ്രൈവർമാരും ചേർന്ന് തീ കെടുത്തി. മുനമ്പം പൊലിസും പറവൂരിൽ നിന്ന് ഫയർഫോഴ്‌സും സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു