കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്ത് സാക്ഷരത തുടർ വിദ്യാഭ്യാസത്തിന് കീഴിൽ പത്താംതരം തുല്യതാ, പ്ലസ് വൺ പ്ലസ് ടു തുല്യത കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിച്ചു. പത്താംതരം തുല്യതക്ക് 17 വയസ് പൂർത്തിയായവർക്കും പ്ലസ് വൺ കോഴ്സിലേക്ക് പത്താംക്ലാസ് പാസായ 22 വയസ് പൂർത്തിയായവർക്കും അപേക്ഷ സമർപ്പിക്കാം.വിവരങ്ങൾക്ക് 99 61 99 6094, 7736234401.