cusat

കളമശേരി: നാഷണൽ യൂണിവേഴ്‌സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസി(ന്യുവാൽസ്)ലെ പഞ്ചവത്സര എൽ.എൽ.ബിയുടെ പാഠ്യപദ്ധതി ഗെയ്മിഫൈയിംഗ് ചെയ്യുന്നതിന് കുസാറ്റ് സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ (എസ്.എം.എസ്)അസി.പ്രൊഫസർ ഡോ. മനു മെൽവിൻ ജോയിയുമായി ന്യുവാൽസ് ധാരണാ പത്രം ഒപ്പുവച്ചു. സർവകലാശാലയിൽ നടന്ന ചടങ്ങിൽ കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. കെ. എൻ. മധുസൂദനൻ, ന്യുവാൽസ് വൈസ് ചാൻസലർ പ്രൊഫ. കെ. സി. സണ്ണി, കുസാറ്റ് പ്രോ വൈസ് ചാൻസലർ ഡോ. പി. ജി. ശങ്കരൻ, ന്യുവാൽസ് രജിസ്ട്രാർ മഹാദേവ് എം. ജി., എസ്എംഎസ് ഡയറക്ടർ ഡോ. മാവൂത്ത്. ഡി. എന്നിവർ പങ്കെടുത്തു. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിൽ സർവകലാശാലയുടെ ഒരു പാഠ്യപദ്ധതി ഗെയ്മിഫിക്കേഷന് വിധേയമാക്കുന്നത്.