കൊച്ചി: ഇന്ത്യൻ കൗൺസിൽ ഒഫ് വേൾഡ് അഫയേഴ്‌സും സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചും സംയുക്തമായി സ്‌കൂൾ വിദ്യാർത്ഥികൾക്കും, ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിച്ച മലയാളം ഉപന്യാസ മത്സരത്തിലെ വിജയികൾക്കുള്ള പുരസ്‌ക്കാരങ്ങൾ ഓൺലൈൻ ചടങ്ങിൽ വിതരണം ചെയ്തു. ധ്യാൻ വി.ബി (ഡോൺ ബോസ്‌കോ ഹയർ സെക്കൻഡറി സ്‌കൂൾ, പുതുപ്പള്ളി), ഐറീൻ മറിയം മാണി (ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, എറണാകുളം), അദ്വൈത് എം. പ്രശാന്ത്, (ജനാർദ്ദനപുരം എച്ച്.എസ്.എസ്, തിരുവനന്തപുരം) എന്നിവർ ജൂനിയർ ലെവലിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി 15000, 10000, 5000 രൂപയുടെ സമ്മാനത്തുക നേടി. ബിജോയ് സെബാസ്റ്റ്യൻ (ഇഗ്നോ), ഫാത്തിമ മുംതാസ് (ഫാറൂഖ് കോളേജ്), റഹ്ന മുംതാസ് (മലപ്പുറം ഗവൺമെന്റ് കോളേജ്) എന്നിവർ സീനിയർ ലെവലിൽ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി 25000, 15000, 10000 രൂപയുടെ സമ്മാനത്തുക നേടി. യുവജനങ്ങൾക്കിടയിൽ ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനായി ജൂനിയർ സീനിയർ തലത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. ഐ.സി.ഡബ്ല്യു.എ ഡയറക്ടർ ജനറൽ ഡോ. ടി. സി. എ. രാഘവൻ, ഐ.സി.ഡബ്ല്യു.എ ജോയിന്റ് സെക്രട്ടറി നൂതൻ കപൂർ മഹാവർ, സി.പി.പി.ആർ ചെയർമാൻ ഡോ. ഡി. ധനുരാജ് എന്നിവർ വിജയികളെ അനുമോദിച്ചു.