വൈപ്പിൻ: ഞാറയ്ക്കൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ കിഫ്ബി ഫണ്ടിൽ നിന്ന് 5 കോടി രൂപയും എം.എൽ.എ. ഫണ്ടിൽ നിന്ന് 30 ലക്ഷവും ചിലവാക്കി നിർമ്മിച്ച ബഹുനില ഹൈടെക്ക് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒൺലൈനായി നിർവഹിക്കും. സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ എസ്. ശർമ്മ എം. എൽ.എ. ശിലാഫലകം അനാഛാതനം ചെയ്യും. തിരുവന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും. സ്‌കൂളിൽ നടക്കുന്ന സമ്മേളനത്തിൽ ഹൈബി ഈഡൻ എം.പി. വിശിഷ്ടാഥിതിയായിരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ഫ്രാൻസീസ്, ജില്ലാപഞ്ചായത്തംഗം കെ.ജെ. ഡോണോ, അഗസ്റ്റിൻ മണ്ടോത്ത്, പി.പി. ഗാന്ധി, പ്രഷീല സാബു, പ്രിൻസിപ്പൽമാരായ എസ്. സരിത, എസ്. സിന്ധു, എച്ച്.എം. പി.എൻ. ഉഷ, പി.ടി.എ. പ്രസിഡന്റ് കെ.ഡി. കാർത്തികേയൻ, സ്റ്റാഫ് സെക്രട്ടറി സജിനി എന്നിവർ പ്രസംഗിക്കും.