മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ഒമ്പത് റോഡുകളുടെ നവീകരണത്തിന് പൊതുമരാമത്ത് വകുപ്പിൽ നിന്നും 2.75 കോടി രൂപ അനുവദിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. മീങ്കുന്നംമണ്ണത്തൂർ റോഡിന് 10ലക്ഷം, ആനിക്കാട്ഏനാനല്ലൂർ റോഡിൽ വെള്ളകെട്ടിന് പരിഹരിക്കുന്നതിന് ഓടനവീകരണത്തിന് 10ലക്ഷം, വാഴക്കുളംഏനാനല്ലൂർ റോഡിൽ സംരക്ഷണ ഭിത്തി നിർമ്മാണത്തിന് 15ലക്ഷം രൂപയും, പത്തകുത്തികല്ലൂർക്കാട് റോഡിൽ സംരക്ഷണ ഭിത്തിയും ഓട നിർമ്മാണത്തിനുമായി 25ലക്ഷം രൂപയും, തെക്കുംമല ജംഗ്ഷൻവാഴക്കുളം റോഡിൽ അറ്റകുറ്റപ്പണികൾക്കായി 40ലക്ഷം രൂപയും, വാഴക്കുളംകോതമംഗലം റോഡിന് സംരക്ഷണ ഭിത്തി നിർമ്മാണത്തിന് അറ്റകുറ്റപ്പണികൾ, ഓട നവീകരണത്തിന് 35ലക്ഷം, നാഗപ്പുഴകുമാരമംഗലം റോഡിൽ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 70ലക്ഷം രൂപയും, ആയവനകലൂർ റോഡിൽ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 35ലക്ഷം രൂപയും, കക്കടാശ്ശേരികാളിയാർ റോഡിൽ അറ്റകുറ്റപ്പണികൾക്ക് 35ലക്ഷം രൂപയുമാണ് അനുവദിച്ചത്. ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു.