കൊച്ചി: കേന്ദ്ര ബഡ്‌ജറ്റിനെക്കുറിച്ച് കേരള മാനേജ്‌മെന്റ് അസോസിയേഷൻ പാനൽ ചർച്ച സംഘടിപ്പിച്ചു. ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ. വിജയകുമാർ, വർമ്മ ആൻഡ് വർമ്മ സീനിയർ പാർട്ണർ വി. സത്യനാരായണൻ എന്നിവരായിരുന്നു പാനലിസ്റ്റുകൾ. കെ.എം.എ മുൻ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് മോഡറേറ്ററായി. പ്രസിഡന്റ് ആർ. മാധവ് ചന്ദ്രൻ വിഷയം അവതരിപ്പിച്ചു. എസ്.ആർ. നായർ ആമുഖപ്രഭാഷണം നടത്തി. സെക്രട്ടറി ജോമോൻ കെ. ജോർജ് നന്ദി പറഞ്ഞു.