കൊച്ചി: സംസ്ഥാനത്തെ ആദ്യത്തെ മുലപ്പാൽ ബാങ്ക് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. നെക്ടർ ഒഫ് ലൈഫ് എന്ന പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി., മേയർ എം. അനിൽകുമാർ, റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. പരശുറാം ഗോപിനാഥ്, റോട്ടറി ഡിസ്ട്രിക്ട് 3201 മുൻ ഗവർണർ ആർ. മാധവ് ചന്ദ്രൻ, ഗവർണർ ജോസ് ചാക്കോ, നിർദ്ദിഷ്ട ഗവർണർ എസ്. രാജ്‌മോഹൻ നായർ, റോട്ടറി ക്ലബ് കൊച്ചിൻ ഗ്ലോബൽ മുൻ പ്രസിഡന്റ് ഡോ. പി.ജി. പോൾ, കോർപ്പറേഷൻ കൗൺസിലർ സുധ ദിലീപ്കുമാർ, ഡി.എം.ഒ ഡോ. എൻ.കെ. കുട്ടപ്പൻ, ഐ.എം.എ പ്രസിഡന്റ് ഡോ. ടി.വി. രവി, ആശുപത്രി സൂപ്രണ്ട് ഡോ. അനിത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മുലപ്പാൽ ബാങ്കിന്റെ ബ്രാൻഡ് അംബാസഡർ സിനിമാതാരം പേർളി മാണി വീഡിയോ സന്ദേശത്തിലൂടെ ആശംസ അറിയിച്ചു.