മൂവാറ്റുപുഴ: എൽദോ എബ്രഹാം എം.എൽ.എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കടുത്ത പനിയെ തുടർന്ന് ആർ.ടി.പി.സി.ആർ.ടെസ്റ്റ് നടത്തിയപ്പോഴാണ് കൊവിഡ് പോസിറ്റീവായത്. കഴിഞ്ഞ ഒരാഴ്ചക്കിടെ എം.എൽഎക്കൊപ്പം പൊതുപരിപാടികളിൽ പങ്കെടുത്തവർ, വസതിയിൽ സന്ദർശിച്ചവർ, ഓഫീസിലും ,മറ്റ് പൊതുഇടങ്ങളിലും ഒപ്പം സമ്പർക്കം പുലർത്തിയ സുഹൃത്തുക്കൾ എന്നിവർ സ്വന്തം നിലയിൽ ക്വാറന്റൈനിൽ പോവുകയും അടുത്തുള്ള സർക്കാർ ആശുപത്രിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറുകയും ചെയ്യണമെന്ന് എം.എൽ.എ അഭ്യർഥിച്ചു. മൂവാറ്റുപുഴ മണ്ഡലത്തിൽ വരുന്ന ഒരാഴ്ചക്കിടയിൽ നടക്കുന്ന പൊതുപരിപാടികളിൽ മാറ്റമുണ്ടാകില്ലെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ ,മന്ത്രിമാരായ തോമസ് ഐസക്, വി.എസ്.സുനിൽകുമാർ, സി.രവീന്ദ്രനാഥ്, എ.കെ.ബാലൻ, കെ.കൃഷ്ണൻകുട്ടി, ഡീൻ കുര്യാക്കോസ് എം.പി, എന്നിവർ പങ്കെടുക്കുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകൾ നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ മാറ്റം ഇല്ലാതെ നടക്കുമെന്നും എം.എൽ.എ അറിയിച്ചു.