anwar-sadath-mla
ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രൈമറി ഹെൽത്ത് സെന്ററിലെ മിനി ആംബുലൻസ് അൻവർ സാദത്ത് എം.എൽ.എ ഫ്‌ളാഗ് ഒഫ് ചെയ്യുന്നു

ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രൈമറി ഹെൽത്ത് സെന്ററിലേക്ക് എം.എൽ.എ ഫണ്ടിൽ നിന്നും 7.30 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ മിനി ആംബുലൻസ് അൻവർ സാദത്ത് എം.എൽ.എ ഫ്‌ളാഗ് ഓഒഫ് ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ടീച്ചർ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.എസ്. മുഹമ്മദ് ഷെഫീക്, റൂബി ജിജി, ഷീല ജോസ്, അംഗങ്ങളായ സി.പി. നൗഷാദ്, പി.എസ്. യൂസഫ്, രാജേഷ് പുത്തനങ്ങാടി, പി.വി. വിനീഷ്, റംല അലിയാർ, സുബൈദ യൂസഫ്, അനീഷ ലിനേഷ്, ലീന ജയൻ, സബിത സുബൈർ, പഞ്ചായത്ത് സെക്രട്ടറി ആർ. രേഖ, കെ.കെ. ജമാൽ എന്നിവർ സംസാരിച്ചു.