kara

കൊച്ചി: നവീകരിച്ച കാരക്കാട്ടു തോടിന്റെ ഉദ്‌ഘാടനം പ്രൊഫ.എം.കെ.സാനു നിർവഹിച്ചു. കൊച്ചി കോർപ്പറേഷൻ 62 ാം ഡിവിഷനിലെ തോട് ടി.ജെ. വിനോദ് എം. എൽ .എയുടെ ഫണ്ടിൽ നിന്നുള്ള 42 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. തോട്ടിലെ നീരൊഴുക്ക് നിലച്ചിട്ട് വർഷങ്ങളായി. തോട് നവീകരണത്തിലൂടെ ഒരു പരിധി വരെ വെള്ളക്കെട്ട് പരിഹരിക്കുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ടി .ജെ .വിനോദ്, കൗൺസിലർ മിനി. ആർ. മേനോൻ , ഫാ. തോമസ് പുതുശ്ശേരി, കെ .വി. പി കൃഷ്ണകുമാർ , കെ .ജി. സുരേഷ് തുടങ്ങിയവർ സംസാരിച്ചു