കൊച്ചി: മെട്രോ റെയിൽ പദ്ധതിയുടെ മറവിൽ വ്യാപാരികളെ ദ്രോഹിക്കുന്നതായി ആരോപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി വാഴക്കാല യൂണിറ്റ് ചൊവ്വാഴ്ച കളക്ടറേറ്റ് മാർച്ചും നിരാഹാരസമരവും നടത്തും.

മെട്രോ റെയിൽ സ്ഥലമെടുപ്പിൽ കടകൾ നഷ്ടപെടുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കണമെന്നും ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് നടന്ന യോഗം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു.

ആക്ഷൻ കൗൺസിൽ ചെയർമാൻ ടി.ബി. നാസർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മെട്രോ ആക്ഷൻ കൗൺസിൽ സെക്രട്ടറി പ്രദീപ് രാമാനന്ദ് , വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ കെ.വി ജോയ്, റാഫി, ഷമീർ കിതാക്കേരി, മുരളീധരൻ, റിയാസ് പാടിവട്ടം, സാഗർ, സന്തോഷ്, ദയാനന്ദ്, രാമചന്ദ്രൻ അസീസ് മൂലയിൽ എന്നിവർ സംസാരിച്ചു.