കൊച്ചി: കേരളത്തിലെ റംസാൻ ദിനത്തിൽ നടത്താൻ നിശ്ചയിച്ച സി.ബി.എസ്.ഇയുടെ 10, പ്ളസ് ടു പരീക്ഷകൾ മാറ്റിവച്ചേക്കും. കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് ഉൾപ്പെടെ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പരീക്ഷ മാറ്റിവയ്ക്കുമെന്നാണ് സൂചന.
കേരളത്തിന് പുറത്ത് മേയ് 14 നും കേരളത്തിന്റെ ഒൗദ്യോഗിക കലണ്ടറിൽ 13 നുമാണ് റംസാൻ. പത്താം ക്ളാസിൽ ഭാഷാവിഷയവും പ്ളസ് ടുവിൽ ഫിസിക്സുമാണ് മേയ് 13 ന് നടക്കേണ്ടത്. പരീക്ഷ മാറ്റാൻ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിരാരാജൻ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ, മനുഷ്യവിഭവശേഷി മന്ത്രി, സി.ബി.എസ്.ഇ ചെയർമാൻ എന്നിവർക്ക് കത്ത് നൽകിയിരുന്നു.