പറവൂർ: നവകേരള സൃഷ്ടിക്കായി വീണ്ടും എൽ.ഡി.എഫ് എന്ന മുദ്രാവാക്യവുമായി 15ന് പറവൂരിലെത്തുന്ന വികസന മുന്നേറ്റ ജാഥയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. സി.പി.എം മണ്ഡലം സെക്രട്ടറി ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. കെ.എം. ദിനകരൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി. വിശ്വനാഥൻ, പി.എൻ. സന്തോഷ്, എൻ.ഐ .പൗലോസ്, എം.എൻ. ശിവദാസൻ, എ.കെ. സുരേഷ്, രംഗൻ മുഴങ്ങിൽ, ഒ.എൻ. എ മനാഫ്, കെ.എ. വിദ്യാനന്ദൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി.ആർ. ബോസ് (ചെയർമാൻ), കെ.എം. ദിനകരൻ (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.