കാലടി: കാലടി സംസ്കൃത സർവ്വകലാശാലയിൽ പ്രവർത്തിച്ചു വന്നിരുന്ന എഫ്.എൽ .ടി .സി അടച്ചുപൂട്ടി. നാല് സ്റ്റാഫ് നേഴ്സും, നാല് ക്ലീനിംഗ് സ്റ്റാഫും 100 കിടക്കകളുമായി സമീപ പഞ്ചായത്തിലെ നിർധനരായ കൊവിഡ് രോഗികൾക്ക് ആശ്വാസമായിരുന്ന ഡി.സി.സി സെന്ററായിരുന്നു ഈ കേന്ദ്രം .നാളിതുവരെ കൊവിഡ് രോഗികളിൽ 300 ലധികം പേർ ഇവിടെ നിന്ന് രോഗ വിമുക്തി നേടിയിട്ടുണ്ട്. 2021 ജനുവരി 31ന് ഈ സ്ഥാപനം അടച്ചു പൂട്ടപ്പെട്ടതോടെ ആലുവ താലൂക്കിൽ രോഗികൾക്ക് മറ്റ് ചികിത്സാ സംവിധാനം ഇല്ലാതെയായി . കൊവിഡ് രോഗം വർദ്ധിച്ചു വരുന്ന സന്ദർഭത്തിൽ ജനങ്ങളോടുള്ള കാലടി പഞ്ചായത്ത് ഭരണ സമിതിയുടെ കനത്ത വെല്ലുവിളിയാണിതെന്ന് സി.പി.എം . ഇതിനെതിരെ ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധം ഉയർത്തിക്കൊണ്ടുവരുമെന്ന് സി.പി.എം കാലടി ഏരിയ കമ്മിറ്റി അംഗം പി .എൻ. അനിൽകുമാർ, ലോക്കൽ സെക്രട്ടറി എം.കെ .വിജയൻ, എസ്. സുരേഷ്ബാബു എന്നിവർ പറഞ്ഞു.