ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജി സന്തോഷ് സ്വന്തം ഗ്രാമസഭ യോഗം വിളിച്ചത് ചട്ടവിരുദ്ധമാണെന്നാരോപിച്ച് സി.പി.എം രംഗത്ത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറും ഏഴാം വാർഡ് അംഗവുമായ രാജി സന്തോഷിനെതിരെ സി.പി.എം മനക്കപ്പടി ബ്രാഞ്ച് സെക്രട്ടറി പി.ടി. രജീഷ് കുമാറാണ് ആരോപണമുന്നയിച്ചത്. ഏഴിന് രാവിലെ 11 മണിക്ക് പ്രസിഡന്റിന്റെ വീട്ടിലാണ് യോഗം. പൊതുസ്ഥലത്തിന് പകരം പ്രസിഡന്റിന്റെ വീട്ടിൽ യോഗം ചേരുന്നത് ചട്ടലംഘനമെന്നാണ് പരാതി.