പറവൂർ: വാട്ടർ അതോറിറ്റിയുടെ പറവൂർ പമ്പ് ഹൗസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കെ.എസ്.ഇ.ബി ലൈനിൽ അറ്റകുറ്റപണികൾ നടത്തുന്നതിനാൽ പറവൂർ സബ് ഡിവിഷൻ പരിധിയിൽ വരുന്ന പറവൂർ നഗരസഭ, ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം, കോട്ടുവള്ളി, ഏഴിക്കര, പളളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കൽ എന്നീ പഞ്ചായത്തുകളിൽ ഇന്ന് കുടിവെള്ള വിതരണം ഭാഗികമായി തടസപ്പെടും.