rithu-rajesh

ആലുവ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പരിക്കേറ്റ് സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്ന ബിരുദ വിദ്യാർത്ഥി മരിച്ചു. ആലുവ തായിക്കാട്ടുകര ഐഡിയൽ പബ്ലിക് സ്‌കൂളിന് സമീപം കൃഷ്ണതുളസിയിൽ രാജേഷിന്റെ മകൻ റിതു രാജേഷാണ് (19) മരിച്ചത്. തൃപ്പൂണിത്തുറ ആർ.എൽ.വി മ്യൂസിക് കോളേജിൽ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു. ബൈക്കിൽ വരുമ്പോൾ കഴിഞ്ഞ 28ന് രാത്രി കണ്ടെയ്നർ ടെർമിനൽ റോഡിൽ ഫാക്ട് ആനവാതിലിന് സമീപമായിരുന്നു അപകടം. ഉടനെ ആസ്റ്റർ മെഡ്സിറ്റിയിലെത്തിച്ചെങ്കിലും ഇന്നലെ മരിച്ചു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്ന് രാവിലെ 11ന് മൃതദേഹം വീട്ടിലെത്തിക്കും. 12ന് അമ്പാട്ട്കാവ് പൊതുശ്മശാനത്തിൽ സംസ്‌കരിക്കും. മാതാവ്: ജിനി. സഹോദരി: മിതു രാജേഷ്‌.