തൃക്കാക്കര : എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയ പട്ടികജാതി വിഭാഗ വിദ്യാർത്ഥികൾക്ക് സ്വർണ മെഡൽ വിതരണം ചെയ്തു. ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എസ്.സുഹാസാണ് മെഡലുകൾ വിതരണം ചെയ്തത് . മികച്ച വിജയം കരസ്ഥമാക്കിയ 135 വിദ്യാർത്ഥികളാണ് വകുപ്പിന്റെ സ്വർണ മെഡലിന് അർഹരായത്.