കൊച്ചി: ബി.ഡി.ജെ.എസ് സുശക്തമാണെന്ന് എറണാകുളം ജില്ലാ പ്രസിസന്റ് എ.ബി. ജയപ്രകാശും ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്തും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
പാർട്ടിയിൽ നിന്നും രാജിവച്ച് പോയ ചില സ്ഥാപിത താല്പര്യക്കാർ ചുളുവിൽ എം.എൽ.എയും മന്ത്രിയുമാകണമെന്ന ലക്ഷ്യത്തോടെ ധർമ്മം വെടിഞ്ഞു നടത്തിയ ആത്മഹത്യാപരമായ നീക്കമാണ് പുതിയ പാർട്ടി. ഇത് കേരളത്തിലെ ജനങ്ങൾ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയും. ലോകാരാധ്യനായ പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന എൻ.ഡി.എയിൽ അടിയുറച്ചു തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ബി.ഡി.ജെ.എസ് മുന്നോട്ട് പോകുമെന്ന് അവർ പറഞ്ഞു.