അങ്കമാലി : അങ്കമാലിയിൽ ഭൂമിയുടെ ന്യായവില ഉയർന്ന നിരക്കിൽ നിശ്ചയിച്ചതിന് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്ന് കേരള സ്റ്റേറ്റ് കമ്മീഷൻ ഏജന്റ്സ് ആന്റ് റിയൽ എസ്റ്റേറ്റ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇതിന് പരിഹാരം കാണുന്നതിന് ഫെബ്രുവരി 16ന് ആലുവ യു സി കോളേജിൽ നടത്തുന്ന സാന്ത്വന സ്പർശം അദാലത്തിൽ അങ്കമാലി വില്ലേജിൽ വരുന്ന സ്ഥല ഉടമകൾ അപേക്ഷ നൽകണമെന്നും ഇവർ അഭ്യർത്ഥിച്ചു. പത്ര സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് പി. ടി .പോൾ ,സെക്രട്ടറി ബെന്നി മൂഞ്ഞേലി ,ദേവസിക്കുട്ടി പടയാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.