കൊച്ചി: സീറോ മലബാർ സഭയുടെ സ്ഥലം വില്പനയ്ക്ക് വ്യാജപട്ടയം ഉപയോഗിച്ചെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സഭാതലവൻ കർദിനാൾ ജോർജ് ആലഞ്ചേരി മേജർ ആർച്ച് ബിഷപ്പ് സ്ഥാനവും കെ.സി.ബി.സി പ്രസിഡന്റ് സ്ഥാനവും രാജിവയ്ക്കണമെന്ന് സഭാ സുതാര്യതാ സമിതി, അൽമായ മുന്നേറ്റം എന്നിവ ആവശ്യപ്പെട്ടു.

അധികാരത്തിൽ നിന്നു കർദ്ദിനാൾ മാറിനിൽക്കണമെന്നും അന്നത്തെ ഫിനാൻസ് ഓഫിസർ ഫാ. ജോഷി പുതുവക്കെതിരെയും നടപടി സ്വീകരിക്കണമെന്നും സുതാര്യതാ സമിതി പ്രസിഡന്റ് മാത്യു കരോണ്ടുകടവിൽ, ജനറൽ സെക്രട്ടറി റിജു കാഞ്ഞൂക്കാരൻ, വക്താവ്

ഷൈജു ആന്റണി എന്നിവർ ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കണമെന്ന് അൽമായ മുന്നേറ്റം കൺവീനർ ബിനു ജോൺ, വക്താവ് റിജു കാഞ്ഞൂക്കാരൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.