പള്ളുരുത്തി: കച്ചേരിപ്പടി താലൂക്കാശുപത്രിയിൽ കൊവിഡ് ഇതര രോഗികൾക്ക് ചികിത്സ ലഭിക്കത്തക്കവിധത്തിൽ പ്രവർത്തനം പുനക്രമീകരിക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി കെ. ബാബു ജില്ലാ കളക്ടർക്ക് നിവേദനം നൽകി. കൊ വിഡ് കാമ്പ് ആശുപത്രി പുറക് വശത്താണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് മുൻവശത്തേക്ക് മാറ്റി. ഇതോടെ സാധാരണ രോഗികൾക്ക് വലിയ ബുദ്ധിമുട്ടായി. മുകളിലത്തെ നിലയിൽ കിടത്തി ചികിത്സിക്കുന്നതു മൂലം പാലിയേറ്റീവ് കെയറിന്റെയും മറ്റു ചികിത്സക്കായി വരുന്നവരും ദുരിതത്തിലായി. ആ ശുപത്രിയോട് ചേർന്നുള്ള കമ്യൂണിറ്റി ഹാളിൽ ഫസ്റ്റ് ലൈൻ സെന്റെറിന്റെ പകുതിയോളം കിടക്കകൾ ഒഴിഞ്ഞു കിടക്കുകയാണ്. കൊവിഡ് ചികിത്സ ഇവിടേയ്ക്ക് മാറ്റി ആശുപത്രിയുടെ പ്രവർത്തനം സാധാരണ നിലയിൽ പുനസ്ഥാപിക്കണമെന്നാണ് നിവേദനത്തിൽ പറയുന്നത്.