-kujachan-
പുത്തൻവേലിക്കര വാഴപ്പിള്ളി കുഞ്ഞച്ചൻ (45)

പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബേക്കറി ഉടമ പുത്തൻവേലിക്കര വാഴപ്പിള്ളി കുഞ്ഞച്ചൻ (45) അറസ്റ്റിൽ. ബസാറിൽ ഇയാൾ നടത്തിയിരുന്ന ബേക്കറിയിൽ പെൺകുട്ടി സാധനങ്ങൾ വാങ്ങാൻ എത്തിയപ്പോൾ കടന്നുപിടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞ സ്കൂൾ അധികൃതർ പരാതി നൽകിയതിനെത്തുടർന്ന് സി.ഐ ജോബി തോമസ്, എസ്.യഐ ടി.പി. ഡേവിസ് എന്നിവരുടെ നേതൃത്വത്തിൽ കുഞ്ഞച്ചനെ അറസ്റ്റുചെയ്തു. ഇയാൾക്കെതിരെ പോക്സോ ചുമത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.