കൊച്ചി: മുളയുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും പ്രദർശന വിപണനമേളയും ബിസിനസ് മീറ്റും ഉൾപ്പെടെ 17 ാമത് കേരള ബാംബുഫെസ്റ്റ് 16 മുതൽ 20 വരെ നടക്കും. വെർച്വൽ പ്ലാറ്റ്‌ഫോമിലാണ് പ്രദർശനവും ബിസിനസ് മീറ്റുകളും നടക്കുന്നത്.

ഓഫീസ് സ്റ്റേഷനറി, ബാംബൂ ബ്ലിൻഡ്‌സ്, അടുക്കള ഉപകരണങ്ങൾ, അലങ്കാര വസ്തുക്കൾ, ഇന്റീരിയർ ഡിസൈൻ, ബാംബൂ ഫർണിച്ചർ, കെട്ടിട നിർമാണ വസ്തുക്കൾ, ബാംബൂ സീഡ്‌ലിങ്‌സ് തുടങ്ങിയവ പ്രദർശനത്തിലുണ്ടാകും.