കൊച്ചി: കൊവിഡ് വ്യാപനം തടയുന്നതിന് മഞ്ജീരം ഹോളിസ്റ്റിക് സെന്ററിന്റെ 'പുതുജീവനം' എന്ന പ്രതിരോധയജ്ഞത്തിന് ഇന്ന് തുടക്കമാകും. പദ്ധതിയുടെ ആദ്യഘട്ടമായി പൊതുജനങ്ങൾക്ക് മാസ്‌കും, സാനിറ്റൈസറും സൗജന്യമായി നൽകും. രാവിലെ 9ന് പൊറ്റക്കുഴി പേരണ്ടൂർ റോഡിലെ മഞ്ജീരം ഹോളിസ്റ്റിക് സെന്ററിൽ മേയർ അഡ്വ.എം .അനിൽകുമാർ പദ്ധതി ഉദ്ഘാടനം ചെയ്യും. വി. രാഘവൻ അദ്ധ്യക്ഷത വഹിക്കും.