
കൊച്ചി:പുഴയെ അറിയാനും ഉല്ലാസത്തിനുമായി മുസിരിസ് ജലപാതയിലൂടെ കയാക്കിംഗ് താരങ്ങൾ യാത്ര നടത്തുന്നു. ഈമാസം 12 ന് രാവിലെ 8 ന് കോട്ടപ്പുറം ബോട്ട്ജെട്ടിയിൽ നിന്നും ആരംഭിച്ച് പള്ളിപ്പുറം, കെടാമംഗലം, വൈപ്പിൻ പ്രദേശങ്ങളിലൂടെ 40 കിലോമീറ്റർ പിന്നിട്ട് 13 ന് കൊച്ചി ബോൾഗാട്ടിയിൽ സമാപിക്കും. ദേശീയ താരങ്ങളോടൊപ്പം പുതുമുഖങ്ങൾക്കും യാത്രയിൽ പങ്കെടുക്കാം.
കോഴിക്കോട് ജെല്ലിഫിഷ് വാട്ടർ സ്പോട്സ് ക്ളബ്ബും മുസിരിസ് ഹെറിറ്റേജ് പ്രൊജക്ട് ലമിറ്റഡും ആണ് യാത്രയുടെ സംഘാടകർ. പുഴയുമായുള്ള ബന്ധം പുനസ്ഥാപിക്കുക, ജല സാഹസിക കായിക വിനോദങ്ങൾ ജനങ്ങളിലെത്തിക്കുക, നദികളിൽ അടിഞ്ഞുകൂടിയ മാലിന്യം ശേഖരിക്കുക എന്നീ ലക്ഷ്യത്തോടെയാണ് യാത്ര നടത്തുന്നതെന്ന് എം.എച്ച്.പി ലിമിറ്റഡിന്റെ ഡയറക്ടർ പി.എം. നൗഷാദ് പറഞ്ഞു.
പുഴയിൽ നിന്ന് ശേഖരിക്കുന്ന മാലിന്യത്തിനന്റെ തോത് നാട്ടുകാരെ ബോദ്ധ്യപ്പെടുത്തും. സ്ത്രീ, പുരുഷ ഭേദമില്ലാതെ മുതിർന്നവർക്കും ഏഴ് വയസ് മുതലുള്ള കുട്ടികൾക്കും പങ്കെടുക്കാം. യാത്രയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9400893112 നമ്പറിൽ ബന്ധപ്പെടാം.